26.8 C
Kunnamkulam
Sunday, August 9, 2026
Home Bureaus Punnayurkulam ക്ഷേത്രത്തിലെ 200 വര്‍ഷത്തിലേറെ പഴക്കമുള്ള ആല്‍മരം കടപുഴകി വീണു

ക്ഷേത്രത്തിലെ 200 വര്‍ഷത്തിലേറെ പഴക്കമുള്ള ആല്‍മരം കടപുഴകി വീണു

71

പുന്നയൂര്‍ക്കുളം തൃപ്പറ്റ് ശിവ ക്ഷേത്രത്തിലെ 200 വര്‍ഷത്തിലേറെ പഴക്കമുള്ള ആല്‍മരം കടപുഴകി വീണു. ഞായറാഴ്ച കാലത്ത് 6 30 ഓടുകൂടിയാണ് ആല്‍മരം കടപുഴകി വീണത്. രണ്ടുവര്‍ഷം മുമ്പ് വലിയ കൊമ്പ് ഒടിഞ്ഞുവീഇരുന്നു. 1996 ലാണ് ആല്‍ത്തറകെട്ടി ഇന്ന് കാണുന്ന രീതിയില്‍ സംരക്ഷിച്ചിരുന്നത്. ആല്‍മരത്തില്‍ വലിയ പനമരവും മറ്റു വള്ളിച്ചെടികളും ഉള്ളതിനാല്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന കൊമ്പുകള്‍ക്കിടയില്‍ പറവകളുടെ സ്ഥിര താമസ കേന്ദ്രവും കൂടിയാണ് ഈ ആല്‍മരം. ക്ഷേത്രത്തിന് സമീപത്തെ ഓഫീസ് മുറിയോട് ചേര്‍ന്നാണ് മരം വീണത്. സംഭവം സമയം ഭക്തരാരും പ്രദേശത്ത് ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഒന്നിനും കേടുപാടുകളും സംഭവിച്ചിട്ടില്ല.

ADVERTISEMENT
error: Content is protected !!