29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ ശ്രീകോവില്‍ കൊടിമര പുനരുദ്ധാരണ യജ്ഞം ആരംഭിച്ചു.

വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ ശ്രീകോവില്‍ കൊടിമര പുനരുദ്ധാരണ യജ്ഞം ആരംഭിച്ചു.

26

വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ ശ്രീകോവില്‍ കൊടിമര പുനരുദ്ധാരണ യജ്ഞം ആരംഭിച്ചു. നൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നവീകരണ കലശം നടത്തിയിട്ടുള്ളത്. ദേവിഹിതം ആരാഞ്ഞതില്‍ ശ്രീകോവില്‍ പുനരുദ്ധാരണവും കൊടിമര പുനര്‍ പ്രതിഷ്ഠയും നവീകരണ കലശവും ഉടന്‍ നടത്തണമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് യജ്ഞം നടത്തുന്നത്. തെക്കേമഠം ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ ദേശവാസികള്‍ പങ്കാളിയായ കമ്മറ്റിയാണ് പരിപാലനം നടത്തുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അനുജ്ഞപൂജ നടന്നു. തുടര്‍ന്ന് ഭക്തജനങ്ങളുടെ നാമജപ പ്രദക്ഷിണവും നടന്നു. കമ്മറ്റി പ്രസിഡന്റ് മാടാവ് നാരായണന്‍ നമ്പൂതിരി, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സൗപര്‍ണിക, പി.വി.സജീവ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!