29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty പന്നിത്തടം സെന്ററില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

പന്നിത്തടം സെന്ററില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

 

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഒരേ സമയം ഒന്നില്‍ കൂടുതല്‍ അപകടങ്ങളാണ് സംഭവിച്ചത്. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പോലീസ് എത്തി സംസാരിക്കുന്ന സമയത്താണ് കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് വീണ്ടും അപകടമുണ്ടായത്.അപകടങ്ങളില്‍ ആര്‍ക്കും പരിക്കില്ല. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് അപകടങ്ങള്‍ നിത്യ സംഭവമായി മാറിയത്. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡും, കുന്നംകുളം – വടക്കാഞ്ചേരി റോഡും കൂടിച്ചേരുന്ന പന്നിത്തടം സെന്റര്‍ വീതി കൂട്ടി വികസിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

ADVERTISEMENT
error: Content is protected !!