26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Punnayurkulam കുണ്ടുകടവ് ജംഗ്ഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സൗകര്യമൊരുക്കണമെന്ന് പി.ബി.ഇ.എ

കുണ്ടുകടവ് ജംഗ്ഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സൗകര്യമൊരുക്കണമെന്ന് പി.ബി.ഇ.എ

66

കുണ്ടുകടവ് ജംഗ്ഷനിലേക്കും പൊന്നാനിയിലേക്കും സര്‍വീസ് നടത്തുന്ന ബസ് തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി കുണ്ടുകടവ് ജംഗ്ഷനില്‍ സൗകര്യമൊരുക്കണമെന്ന് ബസ് തൊഴിലാളികളുടെ സംഘടനയായ പി.ബി.ഇ.എ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പി.ബി.ഇ.എ പുത്തന്‍പള്ളി യൂണിറ്റ് പൊന്നാനി ജോയിന്റ് ആര്‍.ടി.ഒ ക്ക് നിവേദനം നല്‍കി. പുതിയ ബസ്റ്റോപ്പ് നിര്‍മ്മിച്ചപ്പോള്‍ മുമ്പുണ്ടായിരുന്ന സംവിധാനം ബസ് ജീവനക്കാര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പി.ബി.ഇ.എ പുത്തന്‍പള്ളി യൂണിറ്റ് പ്രസിഡന്റ് സന്ദീപ് അത്താണി, ജോയിന്‍ സെക്രട്ടറി വിനോദ് പുന്നയൂര്‍ക്കുളം, ട്രഷറര്‍ നിസാര്‍ എരമംഗലം എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്. ഗുരുവായൂര്‍ പൊന്നാനി സംസ്ഥാന പാതയില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ 30 ന് പണിമുടക്കി റോട്ടിലെ കുഴിയടച്ച് പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!