25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam മന്ദലാംകുന്നില്‍ വീട് ഭാഗികമായി തകര്‍ന്നു

മന്ദലാംകുന്നില്‍ വീട് ഭാഗികമായി തകര്‍ന്നു

118

പുന്നയൂര്‍ പഞ്ചായത്ത് മന്ദലാംകുന്ന് യാസീന്‍ പള്ളിക്കു സമീപം മേടോത്ത് അഷ്റഫിന്റെ ഓടു മേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു. ചുമരില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് താമസം മാറ്റാനുള്ള ഒരുക്കത്തിനിടെ ഞായറാഴ്ച്ച 3.30 ഓടെയാണ് വീട് വീണത്. അഷ്റഫിന്റെ മാതാവും, ഭാര്യ അഫ്സത്തും 3 മക്കളുമാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവ സമയം ഇവര്‍ വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍കാതെ രക്ഷപ്പെട്ടു. വാര്‍ഡ് മെംബര്‍ സുബൈദ പുളിക്കല്‍, ബ്ലോക്ക് മെംബര്‍ കെ.കമറുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി.

 

ADVERTISEMENT
error: Content is protected !!