31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Kunnamkulam കിഴൂര്‍ പകല്‍ വീട്ടില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കിഴൂര്‍ പകല്‍ വീട്ടില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

55

കുന്നംകുളം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ സഹകരണത്തോടെ നഗരസഭയിലെ കിഴൂര്‍ പകല്‍ വീട്ടില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സജിനി പ്രേമന്‍ അധ്യക്ഷയായ യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മിഥു കെ തമ്പി, വയോമിത്രം പ്രസിഡന്റ് ഗോപിനാഥ്, എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പരിശോധനകള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മിഥു കെ തമ്പി, ഡോ. ഗ്രേസ് എന്നിവര്‍ നേതൃത്വം നല്‍കി. ആശാവര്‍ക്കര്‍മാര്‍, ഹോസ്പിറ്റല്‍ അസിസ്റ്റന്റ്മാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!