30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് അപകടം ; ആര്‍ക്കും പരിക്കില്ല

നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് അപകടം ; ആര്‍ക്കും പരിക്കില്ല

132

 

വെള്ളറക്കാട് കൊല്ലന്‍പടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ വെള്ളറക്കാട് സ്വകാര്യ എന്‍ജിനീയറിങ് കോളേജിന് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാരായ രണ്ടുപേര്‍ പരുക്ക്പറ്റാതെ രക്ഷപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!