26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu ഡി.വൈഎഫ്.ഐ കാട്ടകാമ്പാല്‍ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഡി.വൈഎഫ്.ഐ കാട്ടകാമ്പാല്‍ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

61

അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധവെറിക്കെതിരെയും
, ഇറാനില്‍ മനുഷ്യകുരുതി നടത്തി സാമാജ്യത്വം കെട്ടിപ്പടുക്കാനുള്ള അമേരിക്കയുടെ ഗൂഢതന്ത്രത്തില്‍ പ്രതിഷേധിച്ചും ഡി.വൈഎഫ്.ഐ കാട്ടകാമ്പാല്‍ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം ചിറക്കല്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം മേഖല ട്രഷറര്‍ അനുമോന്‍ സി തമ്പി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി എം.വി അനേക് അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ എം.എസ് ശിവനാഥ് , സി.എസ് സ്റ്റാള്‍സണ്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!