26.8 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജില്‍ ഫോക്‌നോവ 2k26 ന് തുടക്കമായി

അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജില്‍ ഫോക്‌നോവ 2k26 ന് തുടക്കമായി

അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജില്‍ 2024- 26 ബാച്ചിന്റെയും, മിഹാര കോളേജ് യൂണിയന്റെയും നേതൃത്വത്തില്‍ ഫോക്ക് വെസ്റ്റേണ്‍ കള്‍ച്ചറല്‍ പ്രോഗ്രാം – ഫോക്‌നോവ ടു.കെ.ട്വന്റി സിക്‌സിനു തുടക്കമായി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജെറി ജോണ്‍ അധ്യക്ഷത വഹിച്ച യോഗം, പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ പിഐ വര്‍ഗീസ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെകെ രവി, കോളേജ് മാനേജര്‍ ഗ്രിഗറി പി ചാക്കോച്ചന്‍, പിടിഎ പ്രസിഡന്റ് സി എസ് മോഹന്‍ദാസ്, പ്രോഗ്രാം ചെയര്‍മാന്‍ ഡോക്ടര്‍ വി സി ബിനോജ്, വിദ്യാര്‍ത്ഥിനി കെ ബി ലിനി, 2025 -27 ബാച്ച് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആതിര സുരേഷ്, ജനറല്‍ കണ്‍വീനര്‍ ദീപക്ക് മോഹന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
വരും ദിവസങ്ങളില്‍ ഡോക്ടര്‍ ആര്‍എല്‍വി രാമകൃഷ്ണന്‍, ശ്യാം സുധാകര്‍, സുബീഷ് തെക്കൂട്ട്, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ വെസ്റ്റേണ്‍ ബാന്റിന്റെയും, നാടന്‍ കലകളുടെയും പരിപാടികളും രണ്ടു ദിവസങ്ങളില്‍ അരങ്ങേറും.

ADVERTISEMENT
error: Content is protected !!