24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Erumapetty എരുമപ്പെട്ടി ആക്ട്‌സിന് മണ്ടംപറമ്പ് യുവദര്‍ശി ജീവകാരുണ്യ സംഘടന ധന സഹായം നല്‍കി

എരുമപ്പെട്ടി ആക്ട്‌സിന് മണ്ടംപറമ്പ് യുവദര്‍ശി ജീവകാരുണ്യ സംഘടന ധന സഹായം നല്‍കി

അപകടങ്ങളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന എരുമപ്പെട്ടി ആക്ട്‌സിന് മണ്ടംപറമ്പ് യുവദര്‍ശി ജീവകാരുണ്യ സംഘടനാ ധന സഹായം നല്‍കി. തുടര്‍ച്ചയായി അഞ്ചാമത്തെ തവണയാണ് 12,000 രൂപ സഹായമായി നല്‍കുന്നത്. യുവദര്‍ശി പ്രസിഡന്റ് എന്‍.കെ. വിജീഷില്‍ നിന്ന് ആക്‌സ് പ്രസിഡന്റ് കെ.നാരായണന്‍, സെക്രട്ടറി പി.പി. പത്മദാസ്, ട്രഷറര്‍ കെ.എ.ഫരീദ് അലി,ജില്ലാ പ്രതിനിധി തമ്പി വര്‍ഗീസ്, പ്രവര്‍ത്തകന്‍ ഷെഫീദ് എന്നിവര്‍ ചേര്‍ന്ന് ഫണ്ട് ഏറ്റ് വാങ്ങി. യുവദര്‍ശി ഭാരവാഹികളായ എം.കെ.ഫ്രാന്‍സിസ്, ടി.എല്‍. ഔസേപ്പ്, എം.വി.ജാക്‌സണ്‍, ടി.കെ മണികണ്ഠന്‍, എം.കെ.ജോഷി എന്നിവര്‍ സന്നിഹിതരായി

ADVERTISEMENT
error: Content is protected !!