ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ്; അരുവായി വികെഎം കളരിക്ക് 2 സ്വര്‍ണവും ഒരു വെള്ളിയും

നാഷണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ തിരുവനന്തപുരം എല്‍എന്‍സിപി സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടത്തിയ ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ അരുവായി വികെഎം കളരിയിലെ വിദ്യാര്‍ഥികള്‍ 2 സ്വര്‍ണവും ഒരു വെള്ളിയും അടക്കം 3 മെഡലുകള്‍ കരസ്ഥമാക്കി. 16 സംസ്ഥാനങ്ങളില്‍ നിന്നായി എണ്ണൂറോളം പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. എം.വി.അമൃത (സീനിയര്‍ മെയ്പ്പയറ്റ്, ഒന്നാം സ്ഥാനം) എം.എം.ദേവിക (ജൂനിയര്‍ മെയ്പ്പയറ്റ്, ഒന്നാം സ്ഥാനം), വേദ്‌നാഥ് കൂനത്ത് (സബ് ജൂനിയര്‍ ചുവട്, രണ്ടാം സ്ഥാനം) എന്നിവരാണു ജേതാക്കള്‍.