24.5 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kunnamkulam കെ എസ് യു കുന്നംകുളം നിയോജകമണ്ഡലം സമ്മേളനം നടന്നു

കെ എസ് യു കുന്നംകുളം നിയോജകമണ്ഡലം സമ്മേളനം നടന്നു

കെ എസ് യു കുന്നംകുളം നിയോജകമണ്ഡലം സമ്മേളനം നടന്നു. നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനം കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച വര്‍ണ്ണാഭമായ വിദ്യാര്‍ത്ഥി റാലിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. റാലി നഗരം ചുറ്റി സമ്മേളന നഗരിയായ ലൈബ്രറി ഹാളില്‍ സമാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ മുഖ്യാതിഥിയായി. കെഎസ്യു ഭാരവാഹികളായ ഗണേഷ് ആറ്റൂര്‍, സാരംഗ് തിരുവില്ലാമല, ഷിനാസ് കരിയന്നൂര്‍, അഹ്സാന്‍ ഷെയ്ഖ്, ജോയല്‍ അബ്രഹാം കൊണ്ടാഴി തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും ഉണ്ടായി.

ADVERTISEMENT
error: Content is protected !!