30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Kunnamkulam കുന്നംകുളം തെക്കെ അങ്ങാടി അപകടം ; പരിക്കേറ്റ പ്രദേശവാസി മരിച്ചു

കുന്നംകുളം തെക്കെ അങ്ങാടി അപകടം ; പരിക്കേറ്റ പ്രദേശവാസി മരിച്ചു

720

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുന്നംകുളം സ്വദേശി മരിച്ചു. കുന്നംകുളം തെക്കേ അങ്ങാടി സൗത്ത് ബസാര്‍ സ്വദേശി വലപ്പാക്കത്ത് വീട്ടില്‍ 65 വയസ്സുള്ള പോള്‍സണ്‍ ആണ് മരിച്ചത്. തെക്കേ അങ്ങാടി അമ്പലം പള്ളിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. തെക്കേ അങ്ങാടി സൗത്ത് ബസാറില്‍ നിന്ന് ചിറളയം ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന പോള്‍സണ്‍ ഇട റോഡിലേക്ക് തിരിഞ്ഞതോടെ പുറകില്‍ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

 

ADVERTISEMENT
error: Content is protected !!