30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Guruvayur യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

121

പി.ആര്‍. വര്‍ക്കിലൂടെ ഇല്ലാത്ത നേട്ടങ്ങള്‍ പെരുപ്പിച്ച് കാണിച്ച് കോടികള്‍ ധൂര്‍ത്തടിച്ച് ഖജനാവ് കാലിയാക്കിയ ഇടത് മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പറഞ്ഞു. ഐക്യ ജനാധിപത്യമുന്നണി ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിലെ തീവ്രവാദികളുടെ രീതിയില്‍ ആണ് ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രസംഗിക്കുന്നത്.

എന്ത് വില കൊടുത്തും യുഡിഎഫിനെ തോല്‍പ്പിക്കുക എന്ന കൂട്ടായ ലക്ഷ്യത്തോടെ പരസ്പര സഹകരണത്തോടെയാണ് എല്‍.ഡി.എഫും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.എസ്. സൂരജ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.എ. ഗോപപ്രതാപന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാര്‍ത്ഥി സി.എച്ച്. റഷീദ്, ഡി.സി. സി. സെക്രട്ടറി അഡ്വ: ടി.എസ്. അജിത്, യു.ഡി.എഫ്. നേതാക്കളായ ജലീല്‍ വലിയകത്ത്, ആര്‍.പി. ബഷീര്‍, അരവിന്ദന്‍ പല്ലത്ത്, ഗോകുല്‍ ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!