വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു വിരമിക്കുന്ന അധ്യാപകര്‍ക്ക് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ യാത്രയയപ്പ് നല്‍കി.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചീരിയോ 2026 എന്ന പേരില്‍ നടന്ന യാത്രയയപ്പ് സമ്മേളനം , സ്‌ക്കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെയും അവരുടെ സേവനതല്‍പ്പരതയെയും അദ്ദേഹം അഭിനന്ദിച്ചു.
അധ്യാപകരായ രേണു മാത്യു, കെ.ടി. തുളസീദാസ് , പി.വി റാബിയ അഷ്റഫ് എന്നിവര്‍ക്കാണ് സ്‌കൂള്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കിയത്. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് സാജിത റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപകരെ ആദരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. യാത്രയയപ്പ് യോഗത്തില്‍ സ്‌കൂളിലെ മറ്റ് അധ്യാപകരുടെ മികവിനുള്ള അംഗീകാരങ്ങളും വിതരണം ചെയ്തു. സ്ഥാപനത്തില്‍ 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ബുക്ക് സ്റ്റോര്‍ ഇന്‍ചാര്‍ജ് എം.എ. കമറുദീന്‍ , മെസ്സ് മാനേജര്‍ മുജീബ് റഹ്‌മാന്‍ , കലോത്സവ വിജയികളായ അധ്യാപകരെയും ചടങ്ങില്‍ ഡോ നജീബ് മുഹമ്മദ് ഉപഹാരം നല്‍കി ആദരിച്ചു. കൂടാതെ, ഈ അധ്യയന വര്‍ഷം 100 ശതമാനം അറ്റെന്‍ഡന്‍സ് രേഖപ്പെടുത്തിയ അധ്യാപകര്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി.നിമ്മി എം.കെ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി സവിത കെ.എ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.സഹപ്രവര്‍ത്തകരും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.



