27.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk സി ഒ എ 15-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു; സംസ്ഥാന പ്രസിഡന്റായി പ്രവീണ്‍ മോഹനെയും സംസ്ഥാന...

സി ഒ എ 15-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു; സംസ്ഥാന പ്രസിഡന്റായി പ്രവീണ്‍ മോഹനെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.ബി സുരേഷിനെയും തെരഞ്ഞെടുത്തു

30

 

സി ഒ എ 15-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു; സംസ്ഥാന പ്രസിഡന്റായി പ്രവീണ്‍ മോഹനെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.ബി സുരേഷിനെയും തെരഞ്ഞെടുത്തു; വൈദ്യുതി തൂൺ വാടക, റൈറ്റ് ഓഫ് വേ നടപ്പിലാക്കാന്‍ കെ. എസ്. ഇ. ബി. തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെയും 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റായി പ്രവീണ്‍ മോഹനെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.ബി സുരേഷിനെയും തെരഞ്ഞെടുത്തു. ബിനു ശിവദാസാണ് സംസ്ഥാന ട്രഷറര്‍. രാജ് മോഹന്‍ എം വൈസ് പ്രസിഡന്റ് ആയും നിസാര്‍ കോയപ്പറമ്പില്‍, പി.എസ് സിബി എന്നിവര്‍ സെക്രട്ടറിമാരായും ചുമതലയേല്‍ക്കും. അബൂബക്കര്‍ സിദ്ധിഖ്, കെ.വി രാജന്‍, രജനീഷ് പി എസ്, സുരേഷ് കുമാര്‍ പി.പി , കെ. ഗോവിന്ദന്‍, ജ്യോതികുമാര്‍, സാജന്‍ ഷംസുദ്ദീന്‍, കെ വിജയകൃഷ്ണന്‍, പ്രിജേഷ് ആച്ചാണ്ടി, ഷുക്കൂര്‍ കോളിക്കര എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍.കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കേബിള്‍ വലിക്കാന്‍ വൈദ്യുതി തൂണിന്റെ വാടക നൂറ് രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ റൈറ്റ് ഓഫ് വേ നടപ്പിലാക്കാന്‍ കെ. എസ്. ഇ. ബി. തയ്യാറാവണമെന്ന് തിരൂരില്‍ നടന്ന കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 15-ാമത് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!