പാഴിയോട്ടുമുറി കെ.ആര്‍.തെക്കേടത്ത് മന കടങ്ങോട് പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. വാര്‍ഡ് മെമ്പര്‍ പി എസ് രാധിക ഉദ്ഘാടനം ചെയ്തു. പാഴിയോട്ടുമുറി പാടശേഖരത്തിലാണ് വെള്ളരി, കുക്കുമ്പര്‍, വെണ്ട തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്തത്.



