29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk മറ്റം നിത്യസഹായമാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ മരിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി

മറ്റം നിത്യസഹായമാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ മരിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി

22

മറ്റം നിത്യസഹായമാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ എണ്‍പതിയെട്ടാം തിരുനാളിന്റെ ഭാഗമായി നടക്കുന്ന മരിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. നിത്യസഹായമാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ആരംഭിച്ച ബൈബിള്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കര്‍ത്താനം നിര്‍വഹിച്ചു. വികാരി. ഫാ.ഡോ. ഫ്രാന്‍സിസ് ആളൂര്‍, സഹ വികാരി ഫാ. ജിയോ വേലൂക്കാരന്‍, ബൈബിള്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു. ചൊവ്വ , ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് 5 മണിക്കുള്ള ദിവ്യബലിയ്ക്ക് ശേഷം ആരംഭിക്കുന്ന
ബൈബിള്‍ കണ്‍വെന്‍ഷന്‍ 9:30 വരെ ഉണ്ടായിരിക്കും. പോട്ട ആശ്രമത്തിലെ ഫാ.ആന്റണി പയ്യപ്പിള്ളി നയിക്കുന്ന സംഘമാണ് ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.
ബൈബിള്‍ കണ്‍വെന്‍ഷന് ശേഷം സമീപ ഇടവകകളിലേക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!