വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി ചില്‍ഡ്രന്‍സ് തിയ്യേറ്റര്‍ വര്‍ക്ക്ഷോപ്പ് ആരംഭിച്ചു. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് വര്‍ക്ക്ഷോപ്പ് നടക്കുന്നത്. വേലൂര്‍ ഗവ.രാജ സാര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്കുളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രമുഖ ഗാന്ധിയന്‍ ഗിരീശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നൃത്ത, സംഗീതാദ്ധ്യപിക തിലോത്തമ്മ അധ്യക്ഷയായി. സ്കുള് പ്രിന്‍സിപ്പാള്‍ എസ് കവിത, പ്രധാനദ്ധ്യാപിക രത്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ചാല്ഡ്രന്സ് തിയ്യേറ്റര്‍ വര്‍ക്ക്ഷോപ്പ് എക്സി.അംഗങ്ങളായ ലിന്‍സി സേവ്യാര്‍ സ്വാഗതവും പി.എസ് ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. 18 മുതല്‍ 22 വരെ അഞ്ച് ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്.



