എരുമപ്പെട്ടി തിപ്പല്ലൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണം

കോഴികളെ കടിച്ച് കൊന്നു. നിരവധി കോഴികള്‍ക്ക് കടിയേറ്റു. നൂറ് കണക്കിന് കോഴികളെ കാണാതായി. തിപ്പല്ലൂര്‍ അകവളപ്പില്‍ രാധാകൃഷ്ണന്റെ വീട്ടിലെ വളര്‍ത്ത് കോഴികളെയാണ് നായ്ക്കള്‍ ആക്രമിച്ചത്.വീട്ടില്‍ ആളില്ലാത്ത സമയത്താണ് ആക്രമണം. 320 കോഴികളാണ് വീടിനോട് ചേര്‍ന്നുള്ള കൂടുകളിലുണ്ടായിരുന്നത്. കോഴികളെ തുറന്ന് വിട്ടിരിക്കുകയായിരുന്നു. വീടിന്റെ ഉയരത്തിലുള്ള മതില്‍ച്ചാടി കടന്നാണ് നായ്ക്കള്‍ കോഴികളെ ആക്രമിച്ചത്. 20 കോഴികളെ ചത്ത നിലയിലും 10 കോഴികളെ കടിയേറ്റ നിലയിലും കണ്ടെത്തി. 200ല്‍ അധികം കോഴികളെ കാണാനില്ലെന്ന് വീട്ടുകാര്‍ പറയുന്നു.നായ്ക്കളുടെ ആക്രമണത്തില്‍ കോഴികള്‍ തൊട്ടടുത്ത് കാടുപിടിച്ച് കിടക്കുന്ന പറമ്പുകളിലേക്ക് പറന്ന് പോയതാകാമെന്നും വീട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് മെമ്പര്‍ റീന വര്‍ഗീസ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി എന്നിവര്‍ വീട് സന്ദര്‍ശിച്ചു.കോഴികളെ എരുമപ്പെട്ടി വെറ്റിനറി സര്‍ജന്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.