പൊതിയഞ്ചേരികാവ് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.
പൊതിയഞ്ചേരി കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മൂന്നോടി പറമ്പില്‍ 48 വയസ്സുള്ള രാജനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ രാജനെ ഉടന്‍തന്നെ നാട്ടുകാര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുന്നംകുളം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.  അനീഷയാണ് രാജന്റെ ഭാര്യ. അഭയ് രാജ്, അനുരാജ്, ആദിരാജ്
എന്നിവര്‍ മക്കളാണ്.

ADVERTISEMENT