24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Perumpilavu മോഡേൺ ചാരിറ്റി സൊസൈറ്റി കുടുംബസംഗമവും എൻ.കെ. സുധാകരന് സ്വീകരണവും സംഘടിപ്പിച്ചു

മോഡേൺ ചാരിറ്റി സൊസൈറ്റി കുടുംബസംഗമവും എൻ.കെ. സുധാകരന് സ്വീകരണവും സംഘടിപ്പിച്ചു

പെരുമ്പിലാവ് മോഡേണ്‍ ചാരിറ്റി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച കെ.എസ്.ഇ.ബി പഴഞ്ഞി സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് എന്‍.കെ സുധാകരന് സ്വീകരണവും, സൊസൈറ്റിയുടെ കുടുംബ സംഗമവും നടത്തി. പെരുമ്പിലാവ് വിദ്യാ റസിഡന്‍സിയില്‍ സുധാമയം എന്ന പേരില്‍ നടന്ന ചടങ്ങില്‍ മോഡേണ്‍ ചാരിറ്റി ചെയര്‍മാന്‍ സി.എം രജീഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍ കെ സുധാകരനെ പൊന്നാടയണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി. മോഡേണ്‍ ചാരിറ്റി സൊസൈറ്റി അംഗങ്ങളായ പി.ബി ദിലീപ്, റെജി കെ ജോബ്, എന്‍ എ നൗഫല്‍, എം എ ഷിഹാബ്, പി.പി ശരവണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ കെ സുധാകരന്‍ മറുപടി പ്രസംഗം നടത്തി. സൊസൈറ്റി അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികളും സ്‌നേഹ വിരുന്നു ഒരുക്കിയിരുന്നു.

ADVERTISEMENT
error: Content is protected !!