സഫിയ വധക്കേസ്; തെളിവെടുപ്പ് നടത്തി

തളി കടുകശ്ശേരി തച്ച്ക്കുന്ന് സഫിയ വധക്കേസില്‍ ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സ്വര്‍ണ്ണം വിറ്റ എരുമപ്പെട്ടിയിലെ ജ്വല്ലറിയില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. കടുകശ്ശേരി വെട്ടുക്കാട്ടില്‍പ്പടി വീട്ടില്‍ ശരത്തിനെയാണ് എരുമപ്പെട്ടി ശ്രീകൃഷ്ണ സില്‍വര്‍ ജ്വല്ലറിയില്‍ കൊണ്ട് വന്ന് സ്വര്‍ണ്ണാഭരണം കണ്ടെടുത്തത്. കോടതി റിമാന്റ് ചെയ്തിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയാണ് റിക്കവറി നടപടികള്‍ നടത്തിയത്. ചെറുതുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍, എസ്.ഐമാരായ കെ.ആര്‍.ജസ്റ്റിന്‍, സതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
ഫോറന്‍സിക്ക് വിഭാഗവും തെളിവെടുപ്പിനുണ്ടായിരുന്നു.

 

ADVERTISEMENT