25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu പഴഞ്ഞി ഗവ. സ്‌കൂളിലെ എന്‍.എന്‍.എസ് ക്യാമ്പിന്റെ ഭാഗമായി ”സമത്വജ്വാല” സംഘടിപ്പിച്ചു

പഴഞ്ഞി ഗവ. സ്‌കൂളിലെ എന്‍.എന്‍.എസ് ക്യാമ്പിന്റെ ഭാഗമായി ”സമത്വജ്വാല” സംഘടിപ്പിച്ചു

പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്.എസ്ഇ വിഭാഗം എന്‍.എന്‍.എസ് യൂണിറ്റ് സേവിതം ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അയിനൂര്‍ ജംഗ്ഷനില്‍ ”സമത്വജ്വാല” സംഘടിപ്പിച്ചു. ലിംഗപദവിയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക , രാഷ്ട്രീയ, സാമൂഹ്യ അസമത്വവും പുരുഷ മേധാവിത്വവും ലൈഗികചൂഷണവും സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും അത് ഒരു സാമൂഹിക വിപത്തായി മാറുന്നു എന്നും സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ എന്‍.എന്‍.എസ് വളണ്ടിയര്‍മാരും ജനപ്രതിനിധികളും പിടിഎ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ദീപം തെളിയിച്ചു.

ADVERTISEMENT
error: Content is protected !!