പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനവും കര്‍ഷക അവാര്‍ഡ് ജേതാവുമായുള്ള അഭിമുഖവും നടത്തി

മരത്തംകോട് എം.ജി.എം.എല്‍.പി സ്‌കൂളില്‍ കാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനവും കര്‍ഷക അവാര്‍ഡ് ജേതാവുമായുള്ള അഭിമുഖവും നടത്തി. കര്‍ഷക അവാര്‍ഡ് ജേതാവും, എഴുത്തുകാരനും, പൂര്‍വ വിദ്യാര്‍ത്ഥിയുമായ പോള്‍സന്‍ താം ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടിഎ പ്രസിഡന്റ് ബദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടകനായ പോള്‍സന്‍ താം എഴുതിയ ‘നട്ടു ഉണ്ടാക്കാം നൂറുമേനി’ എന്ന പുസ്തകം കുട്ടി കര്‍ഷകന് കൈമാറി. തുടര്‍ന്ന് കുട്ടികളുടെ കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, കൃഷിപ്പാട്ടുകള്‍ എന്നിവ കുട്ടികള്‍ അവതരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image