തൊട്ടാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു

കടപ്പുറം തൊട്ടാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥി മരിച്ചു. തൊട്ടാപ്പ് ആലുങ്ങല്‍ ഇല്യാസ് മകന്‍ ഇജാസാ(14)ണ് മരിച്ചത്. തിരിച്ചലിനായി ഇറങ്ങിയവര്‍ കുട്ടിയെ കണ്ടെത്തുകയും തുടര്‍ന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊട്ടാപ്പ് റോയല്‍ ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

 

ADVERTISEMENT