33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad ലഹരി മുക്ത കേരളം, മഹാ സംഗമത്തിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

ലഹരി മുക്ത കേരളം, മഹാ സംഗമത്തിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

40

 

അഷ്‌റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, മെയ് പതിനേഴിന് പൊന്നാനി കര്‍മ്മ ബീച്ചില്‍ വെച്ചു നടത്തുന്ന, ലഹരി മുക്ത കേരളം, മഹാ സംഗമത്തിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥക്ക് പെരുമ്പിലാവ് സെന്ററില്‍ സ്വീകരണം നല്‍കി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണത്തില്‍ പ്രസിഡണ്ട് അഷ്റഫ് കഴുത്താക്കള്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ എന്‍ കെ കുഞ്ഞുക്കുട്ടി ലഹരി മുക്ത സന്ദേശം നല്‍കി. ട്രഷറര്‍ വി.സി അഷ്‌റഫ് ഹാരാര്‍പ്പണം നടത്തി. ജാഥാ ക്യാപ്റ്റന്‍ മൗവ്വല്‍ അഷ്‌റഫ് മറുപടി പ്രസംഗം നടത്തി. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കഞ്ഞിപ്പുര, ജില്ലാ – മേഖല ഭാരവാഹികളായ അഷ്‌റഫുമാര്‍ സ്വീകരണ യോഗത്തില്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!