30.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery കേച്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

കേച്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

65

 

മേഖലയിലെ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. കേബിള്‍ ടി വി ഇന്റര്‍നെറ്റ് സംവിധാനം താറുമാറായി. തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കേച്ചേരി പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച്ച രാവിലെ 7.40 ഓടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ സിഗ്‌നല്‍ ബോര്‍ഡിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ സിഗ്‌നല്‍ ബോര്‍ഡിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചു. കാറിന്റെ ഇടതു വശത്തെ രണ്ട് ടയറുകളും പൊട്ടി. ഒടിഞ്ഞുവീണ പോസ്റ്റ് പതിച്ച് കാറിന്റെ റൂഫും തകര്‍ന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ADVERTISEMENT
error: Content is protected !!