ചാവക്കാട്-കുന്നംകുളം റോഡില്‍ തൊഴിയൂര്‍ സുനേന നഗറിന് സമീപം ര ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 12:25 ഓടെയായിരുന്നു അപകടം നടന്നത്. പിള്ളക്കാട് നാലകത്ത് റഫീഖിന്റെ മകന്‍ റിഹാന്‍ (17), താഴിശ്ശേരി ഇടവന വീട്ടില്‍ ജയപ്രകാശന്റെ മകന്‍ ഗോപികൃഷ്ണന്‍ (22) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടം നടന്ന ഉടനെ തന്നെ തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ റിഹാന്റെ പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ ദയ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.



