ചാവക്കാട് എംപവര്‍ ഗ്രൂപ്പിന്റെ വനിത സംരംഭകരുടെ നേതൃത്വത്തില്‍ 2 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മഹാസംഗമത്തിന് തുടക്കമായി. തിരുവത്ര ടി.എം മഹല്‍ ഹാളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി അബ്ദുല്‍ ഹമീദ്, എക്സ്പോ ഉദ്ഘാടനം ചെയ്തു. എംപവര്‍ കോഡിനേറ്റര്‍ സീമ അബ്ദു നാസ് അധ്യക്ഷത വഹിച്ചു. നിയുക്ത എംഎല്‍എ എന്‍.കെ അക്ബര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ പുതുതായി പുറത്തിറക്കുന്ന സായ ഹെര്‍ബല്‍ സോപ്പ്, ഓയില്‍ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു നിര്‍വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഷൈന ജോര്‍ജ്, കെ.വി.വി.ഇ.എസ്. ഗുരുവായൂര്‍ നിയോജകമണ്ഡലം ചെയര്‍പേഴ്‌സണ്‍ രാജശ്രീ, ജില്ലാ കൗണ്‍സില്‍ അംഗം ജോജി തോമസ്, എംപവര്‍ കോഡിനേറ്റര്‍ സജിത ഷിനോജ് എന്നിവര്‍ സംസാരിച്ചു.



