മൊബൈല്‍ സോയില്‍ ടെസ്റ്റിംഗ് ലാബ് ക്യാമ്പയിന്‍ നടത്തി

പോര്‍ക്കുളം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ സോയില്‍ ടെസ്റ്റിംഗ് ലാബ് ക്യാമ്പയിന്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ എ ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സുഷ്ന അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റിയ ജോസഫ്, വാര്‍ഡ് മെമ്പര്‍മാരായ പ്രവീണ്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മൊബൈല്‍ ടെസ്റ്റിംഗ് ലാബിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ബാജു ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. കൃഷി അസിസ്റ്റന്റ് അഞ്ചു മെറിന്‍ വിജു നന്ദി പറഞ്ഞു.

ADVERTISEMENT