ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് തല സംഗമം സംഘടിപ്പിച്ചു

 

ചേറ്റുവ ഗവ: യു.പി സ്‌കൂളില്‍ വെച്ച് നടന്ന സംഗമം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം വി.വി ചിദംബരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ.പി വിനോദ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എ വിശ്വംഭരന്‍ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ഭാവി പരിപാടികളും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ടി.എന്‍ ലെനിന്‍, ജോയിന്റ് സെക്രട്ടറി പി.ജി സുബിദാസ് , എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി . വി ദിലീപ് കുമാര്‍, അരവിന്ദന്‍ പണിക്കശ്ശേരി ജില്ലാ കൗണ്‍സില്‍ അംഗം ടി എ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്കിലെ ലൈബ്രറികളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT