പോര്‍ക്കുളം പഞ്ചായത്തിലെ അങ്കണവാടി കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പോഷന്‍ പക്‌വാട പദ്ധതിക്കു തുടക്കമായി

ചൊവ്വന്നൂര്‍ ബ്ലോക്ക് അഡീഷണല്‍ ഐ.സി.ഡി.എസ് പോര്‍ക്കുളം പഞ്ചായത്തിലെ അങ്കണവാടി കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പോഷന്‍ പക്‌വാട പദ്ധതിക്കു തുടക്കമായി. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡണ്ട് കെ.എ ജ്യോതിഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാര സുബീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ബാലന്‍, മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, പ്രവീണ്‍ കുമാര്‍, കെ.കെ രതീഷ്, സുമയ്യ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ തരം സ്വാധാഷ്ടവും പോഷകവുമടങ്ങിയ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും നടന്നു. മികച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കിയ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കു സമ്മാനങ്ങളും, മററുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. വിവിധ അകണവാടികളിലെ വര്‍ക്കര്‍മാര്‍, ആരോഗ്യ മേഖലയിലെ ഉദ്യേഗ്രസ്ഥര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT