28.9 C
Kunnamkulam
Thursday, July 9, 2026
Home Bureaus Kunnamkulam കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു

കുന്നംകുളം – അഞ്ഞൂര്‍ റോഡില്‍ ഗേള്‍സ് സ്‌കൂളിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. വടക്കേക്കാട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ ഇടതുവശം ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ സ്‌കൂട്ടറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റോഡില്‍ വീണു പരിക്കേറ്റ യാത്രികനെ കുന്നംകുളം ‘വി ഹെല്‍പ്പ്’ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!