27.2 C
Kunnamkulam
Thursday, July 9, 2026
Home Bureaus Perumpilavu ‘പോഷണ്‍ പക്‌വാഡ’: ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

‘പോഷണ്‍ പക്‌വാഡ’: ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

അങ്കണവാടികളില്‍ പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പ് വരുത്താന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് ഐ.സി.ഡി.എസും, കാട്ടകാമ്പാല്‍ പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് തുടക്കമായി. ‘പോഷണ്‍ പക്‌വാഡ’ എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ അരുണ്‍ദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് മുഖ്യ അഥിതിയായിരുന്നു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എം റസാക്ക്, എം പി രാജന്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഐ സി ഡി എസ് ഓഫീസര്‍ ശോഭ, സി ഡി പി ഒ ജയശ്രീ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സുരേഷ് ബാബു, ലസിത, കെ യു ജയശ്രീ, അങ്കണവാടി ടീച്ചര്‍ എം എം മേഴ്സി എന്നിവര്‍ സംസാരിച്ചു. വിവിധ അങ്കണവാടി ജീവനക്കാര്‍ തയ്യാറാക്കി കൊണ്ടുവന്ന പോഷക സമൃദ്ധമായ ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. സ്വാധിഷ്ടവും പോഷകഗുണവുമുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കിയവര്‍ക്ക് സമ്മാന വിതരണവും നടത്തി.

ADVERTISEMENT
error: Content is protected !!