കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ബാലസഭയിലെ കുട്ടികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

 

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭയിലെ കുട്ടികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ് ഉദ്ഘാടനം ചെയ്തു കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിജിത മജ്‌നു അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഘണ്ട് സി.കെ. സുദീപ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ നിവൃ റെനീഷ്, പഞ്ചായത്ത് അംഗങ്ങളായ വിനു ജോണ്‍സണ്‍, സൗമ്യ ധനന്‍, സിമി സ്റ്റെല്‍സണ്‍, ലിയ ജോജോ, സുനിത ഉണ്ണിമോന്‍, സാഫിറ അസീസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.ഒ. ആന്റോ, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ കെ. ആര്‍.രജിത എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT