കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് 28ന് നടക്കും

 

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ വടക്കേക്കാട് മേഖല കമ്മറ്റി ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഈ മാസം 28ന് നാലാംകല്ല് എം.എന്‍.ടി ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാചക ജോലിക്കാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ധനസമാഹരണമാണ് ഈ ബക്കറ്റ് ബിരിയാണി ചലഞ്ചിലുടെ ലക്ഷ്യം വെക്കുന്നത്. ഒരു ബക്കറ്റ് ചിക്കന്‍ ബിരിയാണി 900 രൂപക്ക് ലഭിക്കും. 9846295798, 9349823431,9745833558 എന്ന നമ്പറില്‍ 25 -ാം തിയ്യതി വൈകീട്ട് 6 മണി വരെയാണ് ബൂക്കിംഗ് സ്വീകരിക്കുക. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ സംസ്ഥാന എക്‌സികൂട്ടീവ് അംഗം മജീദ് വട്ടംപാടം, ഉമ്മര്‍ മഷ്ഹൂര്‍, മണ്ഡലം പ്രസിഡണ്ട് റാഫി വൈലത്തൂര്‍, ഗഫൂര്‍ കൊച്ചന്നൂര്‍, ബാബു കല്ലിങ്ങല്‍, ഷാജി ഞമനേങ്ങാട്, എന്നിവര്‍ വാര്‍ത്താസമ്മേ ളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT