കാഴ്ചപരിമിതിയുള്ളവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദ ബ്ലൈന്‍ഡിന്റെ തൃശൂര്‍ ജില്ലാ അഡൈ്വസറി ബോര്‍ഡ് പുതിയ ചെയര്‍മാനായി ഫസലുദ്ദീന്‍ കമറുദ്ദീനെ തിരഞ്ഞെടുത്തു. സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ ചെയര്‍മാന്‍ ഇ.പി. കമറുദ്ദീന്റെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മകനായ ഫസലുദ്ദീന്‍ ഈ പദവിയിലേക്ക് നിയമിതനാകുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന അസ്സബാഹ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നാമനിര്‍ദ്ദേശം സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എ. കരീം അറിയിച്ചു. പിതാവിന്റെ സേവനപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, കാഴ്ച വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായുള്ള സംഘടനയുടെ തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫസലുദ്ദീന്‍ കമറുദ്ദീന്‍ ഇനിമുതല്‍ നേതൃത്വം നല്‍കും.(പടം)



