27.2 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Chavakkad സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ പരിശോധന ആരംഭിച്ചു

സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ പരിശോധന ആരംഭിച്ചു

വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പരിശോധന ആരംഭിച്ചു. കെട്ടിടത്തിന്റെ ബലം, ഫയര്‍, ഇലക്ട്രിക്കല്‍ സുരക്ഷ, ശുചിമുറിയുടെ വൃത്തി, പരിസരശുചിത്വം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. കൃത്യമായ സര്‍ക്കാര്‍ ചട്ടം പാലിക്കാത്തവര്‍ക്ക് ഫിറ്റ്‌നസ് നല്‍കില്ലെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചില സ്‌കൂള്‍ പരിസരം പുല്ല് മൂടി കിടക്കുകയാണെന്നും അവ വൃത്തിയാക്കിയാല്‍ മാത്രമെ ഫിറ്റ്‌നസ് നല്‍കുവെന്നും അധികൃതര്‍ പറഞ്ഞു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രെഡ് 2 സനില്‍ രാജ്, അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനിയര്‍ സിഎല്‍ ടോണി, പബ്ലിക് ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവപ്രസാദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!