മരത്തംകോട് സന്മനസ്സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും അനുമോദന സദസും സംഘടിപ്പിച്ചു

 

മരത്തംകോട് സന്മനസ്സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും അനുമോദന സദസും സംഘടിപ്പിച്ചു. മരത്തംകോട് ബഹറിന്‍ പാലസില്‍ നടന്ന ചടങ്ങ് കുന്നംകുളം പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.വി.മധു ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കരിം പന്നിത്തടം അധ്യക്ഷനായി. സന്മനസ്സ് ജനറല്‍ കണ്‍വീനര്‍ കെ.അബുതാഹിര്‍, ഹബീബ്‌കോയ തങ്ങള്‍, അലി ഹാജി, എ.വൈ.അനസ്, ഗഫൂര്‍ കുളങ്ങരവളപ്പില്‍, സിദ്ദീഖ് നാറാണത്ത് തുടങ്ങിയവര്‍ സംസാരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട,നോട്ട് പുസ്തകങ്ങള്‍, പെന്‍ ഉള്‍പ്പടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രവാസിയായ ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ.സൈഫുദ്ദീന്‍ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ.കെ. സൈഫുദ്ദീന്‍ അറിയിച്ചു.

 

ADVERTISEMENT