26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery സി.ഐ.ടി.യു. സ്ഥാപക ദിനാചരണം നടന്നു

സി.ഐ.ടി.യു. സ്ഥാപക ദിനാചരണം നടന്നു

22

 

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സ്ഥാപക ദിനാചരണം നടന്നു.ഇന്ത്യന്‍ തൊഴിലാളികളുടെ പ്രമുഖ സംഘടനയായ സിഐടിയു രൂപീകരിച്ചതിന്റെ 56-ാം സ്ഥാപക ദിനം എളവള്ളി പഞ്ചായത്ത് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചിറ്റാട്ടുകരയില്‍ വെച്ചാണ് ആചരിച്ചത്. സ്ഥാപക ദിനാചരണത്തിന്റെ ഉദ്ഘാടനം സിഐടിയു മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് നിര്‍വ്വഹിച്ചു.ടി.ഡി സുനില്‍ അദ്ധ്യക്ഷനായികെ.എസ് പ്രമോദ്,കെ. എസ് സദാനന്ദന്‍, സുനിയ സുനില്‍, കൃഷ്ണന്‍ തുപ്പത്ത്, എം.ആര്‍ രാജു എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!