26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Velur വേലൂര്‍ അര്‍ണോസ് പാതിരി വസതിയില്‍ നവ വിദ്യാര്‍ത്ഥികളെ എഴുത്തിനിരുത്തല്‍ നടത്തി

വേലൂര്‍ അര്‍ണോസ് പാതിരി വസതിയില്‍ നവ വിദ്യാര്‍ത്ഥികളെ എഴുത്തിനിരുത്തല്‍ നടത്തി

48

 

വേലൂര്‍ അര്‍ണോസ് കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അര്‍ണോസ് പാതിരി വസതിയില്‍ നവ വിദ്യാര്‍ത്ഥികളെ എഴുത്തിനിരുത്തല്‍ നടത്തി. അര്‍ണോസ് അക്കാദമി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തേനാടികുളം ഉദ്ഘാടനം നിര്‍വഹിച്ചു.പള്ളി വികാരി ഫാ.ജയ്‌സണ്‍ തെക്കുംപുറം അധ്യക്ഷത വഹിച്ചു. അര്‍ണോസ് കലാകേന്ദ്രം വൈസ് പ്രസിഡന്റ് പി.പി.യേശുദാസ്,സെക്രട്ടറി ലീനാ ആന്റണി, ഫാ. എസ്.ജെ.ഡൊമിനിക്ക്, ഫാ. ജോണ്‍ പേരാമംഗലം, കൈക്കാരന്‍ ഒ.കെ. ജോസഫ്,എബര്‍ ജോണ്‍,പി.ഡി.ആന്റോ,ഒ.പി. കുര്യാക്കോസ് എന്നിവ സംസാരിച്ചു.
ജോസഫ് കുണ്ടുകുളം,ടി.വി.ജിന്റോ, ജോജു പനക്കല്‍, സലോമി ഫ്രാന്‍സിസ്, നിതിന്‍ അറക്കല്‍, ജോക്കി അറങ്ങാശ്ശേരി, ജൂലി ട്വിസറന്റ്, സി.ഒ.ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കി. നൂറോളം കുട്ടികള്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!