24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ: എല്‍.പി.സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

എരുമപ്പെട്ടി ഗവ: എല്‍.പി.സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

എരുമപ്പെട്ടി പഞ്ചായത്ത് തല പ്രവേശനോത്സവം എരുമപ്പെട്ടി ഗവ: എല്‍.പി.സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത ബാലകൃഷ്ണന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായവി.വി.വിവേക്, രാജി സോമന്‍, മെമ്പര്‍മാരായ എന്‍.കെ.കബീര്‍, ആനി ടീച്ചര്‍, സ്‌കൂള്‍ പ്രധാന അധ്യാപിക കെ.എ.സുചിനി,പി.ടി.എ പ്രസിഡന്റ് പി.ടി.സുശാന്ത്, എസ്.എം. സി ചെയര്‍മാന്‍ ഗിരീഷ്, എം.പി.ടി.എ പ്രസിഡന്റ് സിനി തുടങ്ങിയവര്‍ സംസാരിച്ചു. എരുമപ്പെട്ടി ജി ടെക് ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്ക് ബാഗ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രതിനിധികളായ ഹരികൃഷ്ണന്‍, അഖില്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!