25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kunnamkulam മോദി രാജ്യം ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി: പ്രൊഫ: ആര്‍.ബിന്ദു

മോദി രാജ്യം ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി: പ്രൊഫ: ആര്‍.ബിന്ദു

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി രാജ്യം ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ: ആര്‍.ബിന്ദു. ഇന്ധന വിലവര്‍ദ്ധവിനെതിര സിപിഎം കുന്നംകുളം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു ടീച്ചര്‍.

കുന്നംകുളം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. ജി. ജയപ്രകാശ്, എം.ബി. പ്രവീണ്‍, പുഷ്പ ജോണ്‍, സീതാ രവീന്ദ്രന്‍, പത്മം വേണുഗോപാല്‍, ആന്‍സി വില്യംസ്, സി.കെ. ലിജേഷ്, കെ.ബി. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ.കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബി.എസ്. എന്‍.എല്‍. ഓഫീസ് പരിസരത്ത് സമാപിച്ചു.

ADVERTISEMENT
error: Content is protected !!