24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കുന്നംകുളം കുറുക്കന്‍പാറയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കുന്നംകുളം കുറുക്കന്‍പാറയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കുന്നംകുളം കുറുക്കന്‍പാറ സൗഹൃദനഗര്‍ നിവാസികളെ ആശങ്കയിലാഴ്ത്തിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഞായറാഴ്ച രാവിലെയാണ് പ്രദേശത്ത് പാമ്പിനെ കണ്ടെത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത്ത്, നാട്ടുകാരനായ രമേഷ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. പാമ്പിനെ കണ്ടയുടന്‍ ഇവര്‍ പരിഭ്രാന്തരാകാതെ വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാരന്‍ രാജന്‍ പെരുമ്പിലാവ് ഏറെ ശ്രമപ്പെട്ട് പാമ്പിനെ സുരക്ഷിതമായി പിടികൂടി. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ വനംവകുപ്പിന് കൈമാറി വനത്തിലേക്ക് തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!