29.2 C
Kunnamkulam
Wednesday, August 12, 2026
Home CCTV Desk ചിരിയുടെ ആശാന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ, ടൗൺഹാളിൽ പൊതുദർശനം പൂർത്തിയായി; ഇനി വീട്ടുവളപ്പിൽ സംസ്കാരം

ചിരിയുടെ ആശാന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ, ടൗൺഹാളിൽ പൊതുദർശനം പൂർത്തിയായി; ഇനി വീട്ടുവളപ്പിൽ സംസ്കാരം

54

ഇന്നലെ അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര. ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ആയിരങ്ങളാണ് പറവൂർ ടൗൺഹാളിലെ പൊതു ദർശനത്തിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിൽ എത്തിച്ചത്. രണ്ട് മണിക്ക് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുവളപ്പിൽ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.

ADVERTISEMENT
error: Content is protected !!