29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty എരുമപ്പെട്ടി കാഞ്ഞിരക്കോട് തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു

എരുമപ്പെട്ടി കാഞ്ഞിരക്കോട് തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു

36

 

ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി കാഞ്ഞിരക്കോട് തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാഞ്ഞിരക്കോട് പരാത്തുകുളം കല്ലൂര്‍മഠത്തില്‍ കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന്റെ പുറകുവശത്ത് നിന്നിരുന്ന വലിയ തെങ്ങ് ശക്തമായ കാറ്റില്‍ കടപുഴകി ് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വീടിന്റെ പിന്‍വശത്തെ ഷീറ്റ് മേഞ്ഞ മേല്‍കൂര പൂര്‍ണ്ണമായും തകര്‍ന്നു. വീടിനകത്തുണ്ടായിരുന്ന വാഷിംഗ് മെഷീന്‍ ഉള്‍പ്പടെയുള്ള വീട്ടുപകരണങ്ങളും നശിച്ചു. അപകടസമയത്ത് കൃഷ്ണറാവുന്റെ മകന്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. സതീഷ് കുമാറിന്റെ ഭാര്യയും കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയോടി.

ADVERTISEMENT
error: Content is protected !!