30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam അവശനിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി

അവശനിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി

93

 

അവശനിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ പഞ്ചായത്തംഗത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വടക്കേക്കാട് നായരങ്ങാടിയില്‍, അവശനിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശി ബാലകൃഷ്ണനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 40 വര്‍ഷമായി നയരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും കൂലി വേല ചെയ്തായിരുന്നു ബാലകൃഷ്ണന്‍ താമസിച്ചിരുന്നത്. ഒരാഴ്ച്ചയായി ജോലിക്കൊന്നും പോവാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പെട്ടന്ന് ശരീരം തളര്‍ന്ന് പോവുകയായിരുന്നു എന്ന് പറയുന്നു. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഞായറാഴ്ചയാണ് മുഷിഞ്ഞ വേഷത്തിലും തീരെ അവശനുമായമായ നിലയില്‍ നാട്ടുകാര്‍ ഇയാളെ കാണുന്നത്. തുടര്‍ന്ന് 12 ാം വാര്‍ഡ് മെമ്പര്‍ കെ.വി റഷീദിനെ വിവരമരിയിക്കുകയായിരുന്നു. റഷീദിന്റെ നേതൃത്വത്തില്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ഷക്കീര്‍ അണ്ടികോട്ടില്‍, ഷാനി മാരത്ത്, സുധാകരന്‍, അനി വൈലത്തൂര്‍, എനിവര്‍ ചേര്‍ന്ന് കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച ശേഷം ആംബുലന്‍സില്‍ കുന്നംകുളം താലൂക്ക് ആശുപത്രിലെത്തിക്കുകയും ഇവിടെ നിന്ന് തുടര്‍ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയുമായിരുന്നു.

ADVERTISEMENT
error: Content is protected !!