25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery വയോജനങ്ങള്‍ക്ക് ആയൂര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു

വയോജനങ്ങള്‍ക്ക് ആയൂര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു

 

എളവള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കെ. ജി സത്താര്‍ സ്മാരക സായംപ്രഭ പകല്‍ വീട്ടിലെ വയോജനങ്ങള്‍ക്ക് ആയൂര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിതമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ സുരേന്ദ്രന്‍ , പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ജി സുബിദാസ് , പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജന്‍ , സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം.ജി പ്രശാന്തി, ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എം ഷാമില , ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിന്‍സി പോള്‍ ഐസി ഡി എസ് സൂപ്പര്‍വൈസര്‍ പി.ആര്‍.രശ്മി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!