28.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Velur ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

30

 

ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറുമാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.കുറുമാല്‍ വോളി അരീനയില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ മേഖല സെക്രട്ടറി രഞ്ജിത്ത് രാമകൃഷ്ണന്‍,സി പി ഐ എം വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എം എ ബിജു, അനീറ്റ ബിജു, ആന്റു പി ജെ എന്നിവര്‍ സംസാരിച്ചു.ഫൈനല്‍ മത്സരത്തില്‍ കുറുമാല്‍ പവര്‍ ലെജന്‍സ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വോളി ടൈറ്റന്‍സ്‌നെ പരാജയപ്പെടുത്തി.ജൂണ്‍ 18, 19 തിയതി കളില്‍ എരുമപ്പെട്ടിയില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ യൂണിറ്റ് തലം മുതല്‍ കലാകായിക മത്സരങ്ങള്‍ നടക്കും

ADVERTISEMENT
error: Content is protected !!